വർണ്ണോത്സവം 2025
കേരള സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗ പ്രതിഭയെ പ്രോൽസാഹിപ്പിക്കാൻ ഒക്ടോബർ 8, 9, 10, 11, 12, 17 തിയതികളിൽ സംഘടിപ്പിക്കുന്ന ‘വർണ്ണോത്സവം’ – നിറപ്പൊലിമ 25-ന്റെയും ഒക്ടോബർ 20 ന് പ്രത്യേക നഴ്സറി, അങ്കണവാടി കലോത്സവത്തിന്റെയും രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു പോസ്റ്ററിൽ കാണുന്ന QR-കോഡ് ഉപയോഗിച്ച് ഗൂഗിൾ ഫോം മുഖേനയോ നേരിട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയിലോ രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സർക്കാരിതര സ്ക്കൂളുകളിലെ നഴ്സറി, അങ്കണവാടി, എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്
9447501393 , 9847464613 , 9495161679

