ഓട്ടിസം ട്രെയിനിങ് സെന്റര്‍, തൃശ്ശൂര്‍

ഓട്ടിസം ട്രെയിനിങ് സെന്റര്‍, തൃശ്ശൂര്‍

ഓട്ടിസം ട്രെയിനിങ് സെന്റര്‍, തൃശ്ശൂര്‍

ഓട്ടിസം ഉള്ളവര്‍ക്ക് സാധാരണ കുട്ടികള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ ശരിയായ പിന്തുണയും പരിശീലനവും കൊടുക്കാനായാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ ഇവര്‍ പര്യാപ്തരാകും. ഈ ഉദ്ദേശത്തോടെയാണ് ശിശുക്ഷേമസമിതി തൃശ്ശൂരില്‍ ഓട്ടിസം ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും സെന്ററുകള്‍ തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നു. ഓട്ടിസം ഉള്ള കുട്ടികളെ എത്തരത്തില്‍ പരിചരിക്കണമെന്നുള്ള ക്ലാസ്സുകളും സെമിനാറുകളും നല്‍കി വരുന്നു. ഇപ്പോള്‍ 25 കുട്ടികളും 18 അധ്യാപകരുമാണ് സെന്ററില്‍ ഉള്ളത്.