ക്രെഷ് പ്രോഗ്രാം

ക്രെഷ് പ്രോഗ്രാം

ക്രെഷ് പ്രോഗ്രാം

നിര്‍ദ്ധനരായ തൊഴിലാളികളുടേയും ഉദ്യോഗസ്ഥരായ വനിതകളുടേയും കുട്ടികളെ പകല്‍ സമയത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജീവ് ഗാന്ധി നാഷണല്‍ ക്രെഷ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 1975 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ധനസഹായത്തോടുകൂടിയാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴില്‍ തുടക്കത്തില്‍ 70 ക്രെഷുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് 14 ജില്ലകളിലുമായി ഇവയുടെ എണ്ണം 220 ആയി. 6 മാസം മുതല്‍ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ക്രെഷില്‍ നോക്കുന്നത്. ഓരോ ക്രെഷിലും 20 നും 25 നും ഇടയ്ക്ക് കുട്ടികള്‍ പരിപാലിക്കപ്പെടുന്നു.

ബാലസേവിക, ആയ എന്നിവരുടെ സേവനം ഓരോ ക്രെഷിലും ലഭ്യമാണ്. പൂരകഭക്ഷണമായി കുട്ടികള്‍ക്ക് പാല്, മുട്ട, പഴവര്‍ഗ്ഗങ്ങള്‍, ബ്രഡ് എന്നിവ നല്‍കുന്നു. കുട്ടികളുടെ ആരോഗ്യപരിശോധന, വളര്‍ച്ച നിരീക്ഷണം, പ്രതിരോധ കുത്തിവയ്പ്, അനുപൂരകപോഷകാഹാരവിതരണം എന്നീ പ്രവര്‍ത്തനങ്ങളും നടത്തുന്നു.