തണല്‍ – ടോള്‍ഫ്രീ നമ്പര്‍ : 1517

തണല്‍ – ടോള്‍ഫ്രീ നമ്പര്‍ : 1517

കുട്ടികളുടെ അഭയകേന്ദ്രമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ തണല്‍. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്കും തണലിന്റെ 1517 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ച് വിവരങ്ങള്‍ പറയാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, കുട്ടികള്‍ ഏര്‍പ്പെടുന്ന ബാലവേല, ബാലഭിക്ഷാടനം, മയക്ക് മരുന്നുകളുടെ ഉപയോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഓട്ടിസം, കുട്ടികളില്‍ കണ്ടുവരുന്ന ഭയം, നിരാശ, വെപ്രാളം, വിഷാദരോഗങ്ങള്‍, പഠനത്തില്‍ താത്പര്യമില്ലായ്മ, പെരുമാറ്റരീതിയിലെ അശ്വാഭാവികത, മാനസിക-ശാരീരിക വൈകല്യങ്ങള്‍ തുടങ്ങി കുട്ടിയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുടെ അടിയന്തിര സഹായം ലഭ്യമാകും.

തെരുവില്‍ അലയുന്ന കുട്ടികള്‍, മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍, തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി പുന:രധിവസിപ്പിക്കുക, പഠനവൈകല്യമുള്ള കുട്ടികളെയും ഭിന്നശേഷിയുള്ള കുട്ടികളെയും കണ്ടെത്തി അവര്‍ക്ക് പിന്തുണ നല്‍കുക, കലാ- കായിക മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങി എല്ലാ മേഖലയിലും നിന്നുള്ള കുട്ടികള്‍ക്കും താങ്ങായും തണലായും മാറുകയാണ് ‘തണല്‍’.

2017 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനോടകം 7000 ത്തിനടുത്ത് കേസുകളില്‍ തണല്‍ പ്രവര്‍ത്തകരുടെ ഇടപെടീല്‍ നടന്നിട്ടുണ്ട്.