മോണ്ടിസോറി സ്‌കൂള്‍

മോണ്ടിസോറി സ്‌കൂള്‍

മോണ്ടിസോറി സ്‌കൂള്‍

പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം പ്രവര്‍ത്തനങ്ങളിലൂടെ സ്വയം പഠനശേഷിയും സ്വാശ്രയത്വവും അച്ചടക്കവും വളര്‍ത്തുന്ന പഠനരീതിയാണ് മോണ്ടിസോറി. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി പഠനം ആസ്വാദ്യകരമാക്കി മാറ്റുകയാണ് ഇതിലൂടെ. ഇറ്റാലിയന്‍ ശിശുരോഗ വിദഗ്ധയും മന:ശാസ്ത്രജ്ഞയുമായ ഡോ. മറിയ മോണ്ടിസോറി വികസിപ്പിച്ച ശാസ്ത്രീയ പഠനരീതിയാണിത്. ശിശുക്ഷേമസമിതിയില്‍ 2015 മെയ് 29 മുതല്‍ മോണ്ടിസോറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടര വയസുമുതല്‍ ആറ് വയസുവരെ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നു.

തൈക്കാട് ശിശുക്ഷേമ സമിതിയുടെ പരിചരണയിലുള്ള കുട്ടികള്‍ക്കും പുറമേ നിന്നുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സാധിക്കും. ഓരോ കുട്ടിയ്ക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കുട്ടികളുടെ പഠനശേഷി അനുസരിച്ചുള്ള പിന്തുണ നല്‍കുകയും അവരുടെ കലാ-കായിക ശേഷികള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്നു. യോഗാ പരിശീലനവും നല്‍കുന്നുണ്ട്. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി നിലവില്‍ 48 കുട്ടികളുണ്ട്. രാവിലെ 10 മുതല്‍ 3.30 വരെയാണ് സമയം. ഏഴ് അധ്യാപകരുടെ സേവനം ലഭ്യമാണ്.

അഡ്മിഷന്‍ ഫീസ്- 1350/-. എല്‍.കെ.ജി ക്ലാസ്സിലേക്ക് മാസം 1000 രൂപയും യു.കെ.ജി. ക്ലാസിലേക്ക് മാസം 1500 രൂപയുമാണ് ഫീസ്.