സയന്‍സ് മ്യൂസിയം

സയന്‍സ് മ്യൂസിയം

സയന്‍സ് മ്യൂസിയം

സ്‌കൂളില്‍ പഠിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരീക്ഷിച്ച് സ്വയം അറിയാനുള്ള സ്ഥലമാണ് ഇത്. വൈദ്യുത കാന്തം, തനിയേ പടിയിറങ്ങുന്ന സ്പ്രിങ്, പാതാളക്കോണി എന്നിങ്ങനെയുള്ള സയന്‍സിലെ കൗതുകങ്ങള്‍ ഇവിടെ നേരിട്ട് കാണാം. ഒരു സൈഡില്‍ നിന്ന് നോക്കുമ്പോള്‍ നിവര്‍ന്നിരിക്കുകയും മറുസൈഡില്‍ നിന്ന് നോക്കുമ്പോള്‍ തലകീഴായി കാണുന്ന ‘ഉല്‍ട്ടാ പുല്‍ട്ടാ കസേര’യും സയന്‍സ് മ്യൂസിയത്തില്‍ ഉണ്ട്. അഞ്ചാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.