കിഡ്സ്

കിഡ്സ്

(കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ഏബിള്‍ഡ് സ്റ്റുഡന്റ്സ്)

ശാരീരികമായും മാനസികമായും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ഏബിള്‍ഡ് സ്റ്റുഡന്റ്സ് (കിഡ്സ്) രൂപീകരിച്ചിരിക്കുന്നത്. ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കള്‍ക്കൊപ്പം സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും കൂടി ഉത്തരവാദിത്വമാണ്. അവരുടെ കഴിവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസത്തോടൊപ്പം പ്രത്യേക പരിശീലനങ്ങളും നല്‍കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആധുനിക സൗകര്യങ്ങളും അടിസ്ഥാനസൗകര്യവും ഉള്ള പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നതിന് ആലോചിക്കുന്നു. ആറിനും 18 നും ഇടയില്‍ പ്രായമുള്ള 100 കുട്ടികള്‍ക്ക് പ്രവേശനം നല്‍കി പ്രാഥമിക വിദ്യാഭ്യാസവും വൊക്കേഷണല്‍ ട്രെയിനിംഗും നല്‍കും. 2020 ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കും.