ദത്തെടുക്കല്‍

സ്വന്തമെന്ന് പറയാന്‍ മറ്റാരുമില്ലാത്ത കുറേ കുഞ്ഞുങ്ങള്‍ ഇവിടെ പരസ്പരം സ്നേഹം പങ്കിടുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ 70 കുട്ടികളുണ്ട്

അമ്മത്തൊട്ടില്‍

തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14 നാണ് അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നത്. ഇതിനോടകം 158 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഉറ്റവര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അമ്മയുടെ കരുതലോടെ സമിതി ഇവരെ ഏറ്റുവാങ്ങുന്നു.

തണല്‍

കുട്ടികളുടെ അഭയകേന്ദ്രമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ തണല്‍. സമൂഹത്തില്‍ വിഷമസന്ധിയില്‍ അകപ്പെടുന്ന ഏത് കുട്ടിക്കും സഹായത്തിനായി തണലിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. നമ്പര്‍ : 1517

ശിശുദിനാഘോഷം – വർണ്ണോത്സവം – 2023
മത്സരങ്ങൾ നവംബർ ഏഴുമുതൽ പതിനൊന്നുവരെ തീയതിയിലേക്ക് മാറ്റി

കേരള സംസ്ഥാന ശിശുക്ഷേമസമിതി

ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1960 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറുമായി സമിതി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ദേശീയ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സമിതി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

പരിപാടികള്‍

ശിശുക്ഷേമസമിതി നടത്തുന്ന പ്രധാന പരിപാടികള്‍

ശിശുദിനാഘോഷം

എല്ലാവര്‍ഷവും നവംബര്‍ 14 ന് എല്ലാ ജില്ലകളിലും കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്ത് വര്‍ണാഭമായ ശിശുദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു.

പെയിന്റിംഗ് മത്സരം

ദേശീയ ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ - സംസ്ഥാന തലങ്ങളില്‍ പെയിന്റിംഗ് മത്സരം നടത്തിവരുന്നു

ശിശുദിനസ്റ്റാമ്പ്

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്.

ആദിവാസി കുട്ടികള്‍ക്കായി ക്യാമ്പ്

വേനല്‍ അവധിക്കാലത്ത് ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കായി രണ്ട് ആഴ്ച നീളുന്ന ക്യാമ്പ് സംഘടിപ്പിക്കും.

വിനോദത്തിനും വിജ്ഞാനത്തിനുമായി മ്യൂസിയം

വിവിധ നാടുകളുടെ വൈവിധ്യവും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന അയ്യായിരത്തില്‍ അധികം പാവകളും ഒട്ടനേകം സ്റ്റാമ്പുകളുടെ ശേഖരവുമുള്ള പാവമ്യൂസിയം... ഒപ്പം ശാസ്ത്രത്തിലെ സിദ്ധാന്തങ്ങള്‍ പ്രായോഗിക തലത്തില്‍ കണ്ടറിയാനുള്ള ശാസ്ത്രമ്യൂസിയവും...

ഞങ്ങള്‍ പറയുന്നു

ഓരോ കുരുന്നു ജീവനും സംരക്ഷണമേകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു കുഞ്ഞും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ... സ്നേഹവാത്സല്യങ്ങളും കരുതലും വിദ്യാഭ്യാസവും വിനോദവും അവരുടെ ജന്മാവകാശമാണ്. ആ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ ബാല്യങ്ങള്‍ പൂമ്പാറ്റച്ചിറകുകളില്‍ പറന്നുയര്‍ന്ന് നിറമുള്ള സ്വപ്നങ്ങള്‍ കാണട്ടെ...

ഓരോ കാലടിയും

കൂടുതല്‍ ഉയരങ്ങളിലേക്ക്