
Adoption
കുട്ടികളില്ലാതിരുന്ന വീടുകളിലേക്ക് പെട്ടെന്ന് ഒരു കുഞ്ഞെത്തുമ്പോള്‍ എന്തുമാത്രം ആഹ്ലാദമായിരിക്കും കുടുംബാംഗങ്ങള്‍ അനുഭവിക്കുന്നത്…! ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനായെന്നു വരില്ല ആ അനുഭവം. ആരുമല്ലാതിരുന്ന ഒരു കുഞ്ഞ് പെട്ടെന്ന് എങ്ങനെയാണ് തങ്ങളുടെ ജീവിതം മാറ്റി മറിച്ചതെന്ന് പറയാന്‍ ശ്രമിക്കുകയാകും തങ്ങള്‍ക്ക് ലഭിച്ച കുട്ടികളുമായി പുന:സംഗമത്തിലേക്ക് എത്തുന്ന ഓരോ മാതാപിതാക്കളും. അവര്‍ക്കൊപ്പം ദത്തെടുക്കലിന് അപേക്ഷ നല്കിയവരും സംഗമത്തില്‍ പങ്കെടുക്കാനെത്തും. എല്ലാ വര്‍ഷവും സമിതി പുന:സംഗമം സംഘടിപ്പിച്ചുവരുന്നു.