
അവാര്‍ഡുകള്‍
മാധ്യമ അവാര്‍ഡ്
എല്ലാ വര്‍ഷവും കുട്ടികളെ സംബന്ധിച്ചുള്ള ഏറ്റവും നല്ല പത്രവാര്‍ത്ത, വാര്‍ത്താചിത്രം, ടെലിവിഷന്‍ പരിപാടി എന്നിവയ്ക്ക് മാധ്യമ അവാര്‍ഡ് നല്‍കുന്നു. ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്ന കുട്ടികളെക്കുറി്ച്ചുള്ള മികച്ച ഡോക്യുമെന്ററിക്ക് വിക്ടര്‍ ജോര്‍ജ്ജ് മെമ്മോറിയല്‍ അവാര്‍ഡ്, കുട്ടികളെക്കുറിച്ചുള്ള മികച്ച ടെലിവിഷന്‍ പ്രോഗ്രാമിന് കെ.ജയചന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിവയും നല്‍കുന്നു. ദിനപത്രത്തില്‍ കുട്ടികളെക്കുറിച്ചുള്ള ഏറ്റവും മികച്ച വാര്‍ത്തയ്ക്ക് നരേന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുന്നു.
സാഹിത്യ അവാര്‍ഡ്
കുട്ടികള്‍ സ്വന്തമായി എഴുതി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്ക് കമലാസുരയ്യ സാഹിത്യ അവാര്‍ഡ് നല്‍കിവരുന്നു. കുട്ടികളിലെ മികച്ച എഴുത്തുകാര്‍ക്കാണ് ഈ പുരസ്‌കാരം ലഭിക്കുക.
വിദ്യാഭ്യാസ അവാര്‍ഡ്
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടുന്ന കൗണ്‍സില്‍ ജീവനക്കാരുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും ക്യാഷ് അവാര്‍ഡ് നല്‍കി വരുന്നു. അതോടൊപ്പം സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായവും നല്‍കി വരുന്നു.
ചിത്രരചനാ അവാര്‍ഡ്
ജില്ലാ- സംസ്ഥാന തലങ്ങളിലായി നടത്തുന്ന ചിത്രരചനാ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അവാര്‍ഡ് നല്‍കി വരുന്നു. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ദേശീയ മത്സരത്തിനായി അയയ്ക്കുകയും ചെയ്യുന്നു.
ധീരതാ അവാര്‍ഡ്
കുട്ടികളിലെ ധീരന്മാരെ കണ്ടെത്തി എല്ലാ വര്‍ഷവും അവര്‍ക്ക് ധീരതാ അവാര്‍ഡ് നല്‍കി വരുന്നു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി ധൈര്യപൂര്‍വ്വം ഇടപെടുന്ന കുട്ടികള്‍ക്കുള്ളതാണ് പുരസ്‌കാരം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തില്‍ പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയിലേക്ക് അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിക്കും. അതില്‍ നിന്നുള്ളവ രാഷ്ട്രപതിയുടെ ദേശീയ ധീരതാ അവാര്‍ഡിലേക്ക് പരിഗണിക്കുന്നതിനായി സംസ്ഥാനസമിതി തന്നെ അയയ്ക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കും.