![കുട്ടികളുടെ ചലച്ചിത്രമേള](/wp-content/uploads/2018/05/icffk.png)
കുട്ടികളുടെ ചലച്ചിത്രമേള
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്, ചലച്ചിത്ര അക്കാഡമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആദ്യമായി ഇത് നടന്നത് 2018 മെയ് മാസത്തിലാണ്. കുട്ടികളില്‍ സിനിമാ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കുട്ടികള്‍ക്കായി മേള സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും നടന്നുവരുന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് കുട്ടികള്‍ക്കായി ഒരു ചലച്ചിത്രമേള എന്ന ആശയം ഉയര്‍ന്നുവന്നത്. എല്ലാ ജില്ലകളില്‍ നിന്നും ആദിവാസി കുട്ടികളെ മേളയില്‍ പങ്കെടുപ്പിക്കുകയും അവര്‍ക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.