
ശരണബാല്യം- ഷെല്‍റ്റര്‍ ഹോം
കുട്ടികളെ ചൂഷണം ചെയ്തുകൊണ്ട് ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് എന്നിവ ഇന്നും നടക്കുന്നുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് ശാരീരിക-മാനസിക പീഡനങ്ങളും ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇവരെ ചൂഷണങ്ങളില്‍ നിന്നും മോചിപ്പിച്ച് ആശ്രയം കൊടുക്കുന്നതിനായി കേരളസര്‍ക്കാര്‍ വനിതാ-ശിശു സംരക്ഷണ വകുപ്പിന് കീഴിലായി ‘ശരണബാല്യം പദ്ധതി’ ആവിഷ്കരിച്ചിരിക്കുന്നു. 1517എന്ന ടോള്‍ ഫ്രീ നമ്പറുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും അടിയന്തിര സഹായം പദ്ധതിയിലൂടെ ലഭ്യമാക്കും.