ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയം
വിവിധ സംസ്കാരങ്ങളിലൂടെയും വിവിധ കാലങ്ങളിലൂടെയും കടന്നെത്തിയ ആറായിരത്തിലധികം പാവകള്‍ ചാച്ച നെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പാവകളുടെ വലിയ ശേഖരം ഇവിടെയുണ്ട്. ഭാവങ്ങളിലും വര്‍ണങ്ങളിലും ആകാരത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന പാവകള്‍ കുട്ടികളുടെ ശ്രദ്ധ കവരുമെന്നുറപ്പ്. ആറ് മുറികളിലായാണ് പാവ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ നവീകരിച്ച മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള തയ്യാറെടുപ്പിലാണ്.
ഭാരതത്തിന്റെ അഭിമാനമായ കലാരൂപങ്ങളും തനത് ജീവിതരീതികളും പാവകളിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കഥകളി, മോഹിനിയാട്ടം തുടങ്ങിയ നൃത്ത കലകള്‍, പുരാണത്തില്‍ നിന്നുമുള്ള കുചേലന്, ശ്രീകൃഷ്ണാവതാരങ്ങള് തുടങ്ങിയവ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വധുക്കള്‍, കര്‍ഷകര്‍, നെയ്ത്തുകാര്‍, കച്ചവടക്കാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ജീവിതങ്ങള്‍ പാവകളായി മ്യൂസിയത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ആഫ്രിക്കന്‍ ജീവിതത്തില്‍ നിന്നുള്ള വിവിധ മുഹൂര്‍ത്തങ്ങളും ഇവിടെയുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തനത് ആടയാഭരണങ്ങളില്‍ ഉള്ള ആണ്-പെണ് പാവകള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരുടെയും ശ്രദ്ധ കവരുന്നതാണ്. സംഘനൃത്തം, കച്ചേരി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ ഒന്നിലധികം പാവകള്‍ ഒന്നിച്ചെത്തി കൂട്ടായ്മയുടെ മനോഹാരിതയും പകരുന്നു. കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പാവകള്‍ ഒരു കാലത്തെ കുട്ടികളുടെ വലിയ സമ്പാദ്യമായിരുന്നു. ഇന്ന് അവകാണാനെത്തുന്ന അച്ഛനമ്മമാര്‍ക്ക് അവ സുഖകരമായ ബാല്യകാല സ്മൃതിയാകാം.
പാവകള്‍ക്കൊപ്പം മുഖംമൂടി(മാസ്ക്)കളുടേയും അതി വിശാലമായ ശേഖരമുണ്ട്. വിവിധ ഭാവങ്ങളില്‍ വിവിധ സംസ്കാരങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ് അവ. സ്റ്റാമ്പ് ശേഖരണം വിനോദമാക്കിയ കുട്ടികള്‍ക്കായി സ്റ്റാമ്പുകളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വാഗതം ചെയ്യുന്ന ചുവരുകളില്‍ നിറയെ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അണിനിരക്കുന്നു.
പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം. മ്യൂസിയം സന്ദര്‍ശിക്കുന്നതിനുള്ള ചുരുങ്ങിയ നിരക്ക് 50 രൂപയാണ് (കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്ക്). അതില്‍ കൂടുതലായി എത്തുന്ന ഓരോ ആള്‍ക്കും 10 രൂപ വീതം അധികം നല്‍കേണ്ടതുണ്ട്.
സയന്‍സ് മ്യൂസിയം
സ്കൂളില്‍ പഠിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരീക്ഷിച്ച് സ്വയം അറിയാനുള്ള സ്ഥലമാണ് ഇത്. വൈദ്യുത കാന്തം, തനിയേ പടിയിറങ്ങുന്ന സ്പ്രിങ്, പാതാളക്കോണി എന്നിങ്ങനെയുള്ള സയന്‍സിലെ കൗതുകങ്ങള്‍ ഇവിടെ നേരിട്ട് …
Read Moreപാവ മ്യൂസിയം
വിവിധ സംസ്കാരങ്ങളിലൂടെയും വിവിധ കാലങ്ങളിലൂടെയും കടന്നെത്തിയ ആറായിരത്തിലധികം പാവകള്‍ ചാച്ച നെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പാവകളുടെ വലിയ ശേഖരം …
Read More