കിളിക്കൂട്ടം 2024
ഏപ്രില്‍ 3 മുതല്‍ മെയ് 25 വരെ
ശിശുദിനാഘോഷം – വർണ്ണോത്സവം – 2023
മത്സരങ്ങൾ നവംബർ ഏഴുമുതൽ പതിനൊന്നുവരെ തീയതിയിലേക്ക് മാറ്റി
സ്വന്തമെന്ന് പറയാന്‍ മറ്റാരുമില്ലാത്ത കുറേ കുഞ്ഞുങ്ങള്‍ ഇവിടെ പരസ്പരം സ്നേഹം പങ്കിടുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ 70 കുട്ടികളുണ്ട്
തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14 നാണ് അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നത്. ഇതിനോടകം 158 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഉറ്റവര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അമ്മയുടെ കരുതലോടെ സമിതി ഇവരെ ഏറ്റുവാങ്ങുന്നു.
കുട്ടികളുടെ അഭയകേന്ദ്രമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ തണല്‍. സമൂഹത്തില്‍ വിഷമസന്ധിയില്‍ അകപ്പെടുന്ന ഏത് കുട്ടിക്കും സഹായത്തിനായി തണലിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം. നമ്പര്‍ : 1517
കിളിക്കൂട്ടം 2024
ഏപ്രില്‍ 3 മുതല്‍ മെയ് 25 വരെ
ശിശുദിനാഘോഷം – വർണ്ണോത്സവം – 2023
മത്സരങ്ങൾ നവംബർ ഏഴുമുതൽ പതിനൊന്നുവരെ തീയതിയിലേക്ക് മാറ്റി
ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1960 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറുമായി സമിതി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ദേശീയ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സമിതി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
ശിശുക്ഷേമസമിതി നടത്തുന്ന പ്രധാന പരിപാടികള്‍
എല്ലാവര്‍ഷവും നവംബര്‍ 14 ന് എല്ലാ ജില്ലകളിലും കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്ത് വര്‍ണാഭമായ ശിശുദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു.
ദേശീയ ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ - സംസ്ഥാന തലങ്ങളില്‍ പെയിന്റിംഗ് മത്സരം നടത്തിവരുന്നു
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്.
വേനല്‍ അവധിക്കാലത്ത് ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കായി രണ്ട് ആഴ്ച നീളുന്ന ക്യാമ്പ് സംഘടിപ്പിക്കും.
വിവിധ നാടുകളുടെ വൈവിധ്യവും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന അയ്യായിരത്തില്‍ അധികം പാവകളും ഒട്ടനേകം സ്റ്റാമ്പുകളുടെ ശേഖരവുമുള്ള പാവമ്യൂസിയം... ഒപ്പം ശാസ്ത്രത്തിലെ സിദ്ധാന്തങ്ങള്‍ പ്രായോഗിക തലത്തില്‍ കണ്ടറിയാനുള്ള ശാസ്ത്രമ്യൂസിയവും...
Visited the centre. Extremely delighted to see the way in which the centre is maintained; neat, clean, loving staff. I wish the centre all the best.
വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത തീവ്രമായ ഒരു അനുഭവം. കുഞ്ഞുമുഖങ്ങള്‍ ഹൃദയത്തില്‍ നിന്ന് മായുന്നില്ല. ഇനിയുമെഴുതാന്‍ വാക്കുകള്‍ അശക്തം.
കേരളത്തില്‍ ഇങ്ങനെയൊരു സ്ഥാപനം ഞാന്‍ ആദ്യമായി കാണുന്നു. അത്ഭുതം തോന്നി- ഇത് കേരളമാണോ എന്ന്- അത്രയധികം നന്നായി സംരക്ഷിച്ച് കൊണ്ടുപോകുന്നു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണാന്‍ സാധിച്ചത്. സത്യം പറയട്ടെ, ഇതൊരു അത്ഭുതമാണ്.
ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളോടൊപ്പം ചിലവിട്ട സമയം വിലപ്പെട്ടതാണ്. ഇവരുടെ ബാല്യം സമ്പുഷ്ടമാക്കാന്‍ സമിതി എടുക്കുന്ന എല്ലാ സദ് പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ.
ഓരോ കുരുന്നു ജീവനും സംരക്ഷണമേകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു കുഞ്ഞും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ... സ്നേഹവാത്സല്യങ്ങളും കരുതലും വിദ്യാഭ്യാസവും വിനോദവും അവരുടെ ജന്മാവകാശമാണ്. ആ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ ബാല്യങ്ങള്‍ പൂമ്പാറ്റച്ചിറകുകളില്‍ പറന്നുയര്‍ന്ന് നിറമുള്ള സ്വപ്നങ്ങള്‍ കാണട്ടെ...