
കൗണ്‍സിലിംഗ് സെന്റര്‍
2008 മുതല്‍ തിരുവനന്തപുരം തൈക്കാട് സമിതിയുടെ ഓഫീസില്‍ ശിശുസംരക്ഷണ വകുപ്പിന്റെ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. പഠനസംബന്ധമായും മറ്റും കുട്ടികള്‍ക്കുണ്ടാകുന്ന ഭയം, മാനസികസംഘര്‍ഷം മുതലായ പ്രശ്നങ്ങള്‍ക്ക് സെന്ററിനെ സമീപിക്കാനാകുന്നതാണ്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും ആശങ്കാകുലരായ രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സെന്ററിനെ ആശ്രയിക്കാം.