അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് ട്രെയിനിങ് നല്കുന്നതിലേക്കായി സമിതിയുടെ കീഴില്‍ അംഗന്‍വാടി ട്രെയിനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളിലായി 10 സെന്ററുകളാണ് ഉള്ളത്. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ പ്രോജക്ട് ഫണ്ടിലൂടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.