ലൈബ്രറി
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ 1971 മുതല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫീസിനോട് ചേര്‍ന്നാണ് ലൈബ്രറി. 1650 അംഗങ്ങളുള്ളതില്‍ ഭൂരിഭാഗവും കുട്ടികളാണ്. ലൈബ്രറി കൗണ്‍സിലിന്റെ എ ഗ്രേഡ് അംഗീകാരം ലൈബ്രറിയ്ക്കുണ്ട്. 13,000 ത്തോളം ബുക്കുകള്‍ ഇവിടെ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥകള്‍, കവിതകള്‍, റഫറന്‍സ് ശേഖരം എന്നവയുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ക്കൊപ്പം മറ്റ് ഭാഷകളിലേയും പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. രണ്ട് ഇംഗ്ലീഷ് പത്രങ്ങളും മലയാളത്തിലെ എല്ലാ പത്രങ്ങളും മാസികകളും ഇവിടെയുണ്ട്. നൂറിലധികം പേര്‍ പ്രതിദിനം ലൈബ്രറി ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് 15 രൂപയാണ് വാര്‍ഷിക വരിസംഖ്യ. സ്ത്രീകള്‍ക്ക് 85 രൂപ. ആജീവനാന്ത മെമ്പര്‍ഷിപ്പ് 250 രൂപ.